കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനാചരണം നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നു. ഉപവാസം, വിശ്വശാന്തി സമ്മേളനം, സമൂഹപ്രാർത്ഥന, സമൂഹസദ്യ എന്നിവയും നടന്നു. നാഗമ്പടം ക്ഷേത്രം മേൽശാന്തി എ.ആർ രജീഷ് ശാന്തി കാർമികത്വം വഹിച്ചു. വിശ്വശാന്തി സമ്മേളനം ഉദഘാടനവും സമാധിസന്ദേശവും കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ നിർവഹിച്ചു. യൂണിയൻ ജോയിന്റ് കൺവീനർ വി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീദേവ് കെ.ദാസ്, ജിനോ ഷാജി, പി.ജി രാജേന്ദ്ര ബാബു, ജിജിമോൻ ഇല്ലിച്ചിറ, ലിനീഷ് ടി.ആക്കളം എന്നിവർ പങ്കെടുത്തു.