പാലാ: ഇടനാട് പേണ്ടാനംവയൽ ശ്രീബാലഭദ്രേ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 29 മുതൽ ആരംഭിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എം.എൻ.രമേഷ് മനത്താനത്ത്, സെക്രട്ടറി പി.ജി.അനിൽപ്രസാദ്, ട്രഷറർ അനീഷ് കുമാർ എന്നിവർ അറിയിച്ചു.
29ന് വൈകിട്ട് 6 മുതൽ പൂജവയ്പ്പ്, 30ന് വൈകിട്ട് 6ന് സരസ്വതിപൂജ, ഒക്‌ടോബർ 1ന് മഹാനവമി നാളിൽ വൈകിട്ട് 6 മുതൽ വിശേഷാൽപൂജകൾ. വിജയദശമിനാളിൽ രാവിലെ 5.30ന് പൂജയെടുപ്പ്, വിദ്യാരംഭം, വിദ്യാരാജഗോപാല മന്ത്രാർച്ചന, അഷ്ടദ്രവ്യ മഹാഗണപതിഹോമം, തൂലികാപൂജ എന്നിവയുണ്ട്. വിദ്യാരംഭ ചടങ്ങുകൾ രാവിലെ 7.30ന് ആരംഭിക്കും. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ 9447059322, 8469167728 ഫോൺ നമ്പരുകളിൽ മുൻകൂട്ടി വിവരം അറിയിക്കണം. ചടങ്ങുകൾക്ക് വടക്കുപുറം ശശിധരൻ തന്ത്രി, മുകേഷ് ശാന്തി, വിഷ്ണുശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.