d

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ (സി.എസ്.എസ്) എം.എ ഇംഗ്ലീഷ് (2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന മെഴ്സി ചാൻസ് ഫെബ്രു. 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ(സി.എസ്.എസ്) എം.എ ഇംഗ്ലീഷ് (2017, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ് ജനുവരി 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എ തമിഴ് (ഇംപ്രൂവ്മെന്റ് 2019- 23 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര യുണിറ്ററി എൽഎൽ.ബി പ്രോഗ്രാം (2022 അഡ്മിഷൻ റഗുലർ തോറ്റവർക്കായുള്ള സ്പെഷ്യൽ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഒക്ടോബർ 8വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ,ബി.ബി.എ, ബി.കോം എൽഎൽ.ബി (ഓണേഴ്സ്) പ്രോഗ്രാം (2020 അഡ്മിഷൻ റഗുലർ തോറ്റവർക്കുള്ള സ്പെഷ്യൽ റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് സെപ്‌തംബർ 27വരെ അപേക്ഷിക്കാം. 1മുതൽ 8 വരെ സെമസ്റ്ററുകൾ ബി.ടെക്ക് (സിപാസ്) പരീക്ഷയ്ക്ക് ഒക്ടോബർ 8വരെ അപേക്ഷിക്കാം.