പാലാ: പാലാ നിയോജകമണ്ഡലത്തിൽ വൈദ്യുതി സുരക്ഷാ കമ്മറ്റി രൂപീകരിക്കുന്നു. ഇതുസംബന്ധിച്ച യോഗം ഇന്ന് രാവിലെ 11.30 ന് അരുണാപുരം പി.ഡബ്ലി.യു.ഡി റെസ്റ്റ് ഹൗസിൽ ചേരുമെന്ന് പാലാ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മാത്തുക്കുട്ടി ജോർജ്ജ് അറിയിച്ചു. മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും. ബിബിൻ ജി.എസ് സ്വാഗതവും മിനിമോൾ മാത്യു നന്ദിയും പറയും.