mpower
പൊൻകുന്നം അറഫാ എംപവർമെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ 11ാം വാർഷികവും കുടുംബസംഗമവും ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു

പൊൻകുന്നം: അറഫാ എംപവർമെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ 11ാം വാർഷികവും കുടുംബസംഗമവും ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെയ്തു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ.എ.സലിം പ്രവർത്തനരൂപരേഖ അവതരിപ്പിച്ചു. സെക്രട്ടറി അബ്ദുൽ മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.സമേഷ് ആൻഡ്രൂസ്, ഷാക്കി സജീവ്, സേവ്യർ മൂലകുന്ന്, കെ.ബാലചന്ദ്രൻ, പി.പ്രസാദ്, പി.എം.സലിം, സി.ഐ.അബ്ദുൽ റസാഖ്, ഡോ.സജീവ് പള്ളത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പത്രപ്രവർത്തനമേഖലയിൽ 25 വർഷം പിന്നിട്ട മോഹൻ പുതുപ്പള്ളാട്ട്, കെ.എ.അബ്ബാസ്, എസ്.ബിജു, ഡോ.സജീവ് പള്ളത്ത് എന്നിവർക്കും വിവിധ മേഖലകളിലെ പ്രതിഭകൾക്കും പുരസ്‌കാരം നൽകി.