dhrana
ഗ്രീൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ.

കോട്ടയം: നഗര മാലിന്യം അഴുക്കുചാലിലൂടെ മീനച്ചിലാറ്റിലേക്ക് ഒഴുക്കുന്ന മുനിസിപ്പാലിറ്റിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ഗ്രീൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ ധർണ നടത്തി. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനു ധർണ ഉദ്ഘാടനം ചെയ്തു. ബ്രേക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പി.എൻ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഗോപു നട്ടാശേരി, തപസ്യ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി പി.ജി ഗോപാലകൃഷ്ണൻ, ആത്മ എക്‌സിക്യൂട്ടീവ് അംഗം വിനു വി.ശേഖർ, ഗ്രീൻ കമ്മ്യൂണിറ്റി സെക്രട്ടറി സലീമ ടീച്ചർ, എസ്.യു.സി.ഐ ജില്ലാ കമ്മിറ്റി അംഗം ഇ.വി പ്രകാശ്, പോൾസൺ പീറ്റർ, പി.ജി ശശികുമാർ, മാങ്ങാനം പരിസ്ഥിതി സമിതി സെക്രട്ടറി ഡോ.എൻ.വി ശശിധരൻ എന്നിവർ പങ്കെടുത്തു.