കാണക്കാരി: കാണക്കാരി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ നികുതി സമാഹരണം ലക്ഷ്യമാക്കിക്കൊണ്ട് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ 24 മുതൽ 26 വരെ രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ കളക്ഷൻ ക്യാമ്പ് നടക്കും. ഏത് വാർഡുകളിലെ കെട്ടിട നികുതിയും ഏത് ക്യാമ്പിലും അടവാക്കാവുന്നതാണ്. 24ന് വട്ടുകുളം ലൈബ്രറി, 25ന് കാണക്കാരി ലൈബ്രറി ഹാൾ, 26ന് കല്ലമ്പാറ ഷോപ്പിംഗ് കോംപ്ലക്‌സ്.