
വൈക്കം : വല്ലകം 2707ാം നമ്പർ എൻ. എസ്.എസ് കരയോഗം കുടുംബ സംഗമവും ഓണാഘോഷവും യൂണിയൻ കമ്മിറ്റി അംഗം എൻ. മധു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ജി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മേഖല ചെയർമാൻ ബി.അനിൽകുമാർ, യൂണിയൻ ഇൻസ്‌പെക്ടർ എസ്. മുരുകേശ്, യൂണിയൻ പ്രതിനിധി കെ.ജി.വിജയകുമാർ, കരയോഗം സെക്രട്ടറി വി.അനിൽകുമാർ, വൈസ് പ്രസിഡന്റ് വിജയകുമാർ, വനിതാസമാജം പ്രസിഡന്റ് കെ.ജി.രാജേശ്വരി, സെക്രട്ടറി ഡി.ലത ഉണ്ണി എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗം കുമാരൻ നായരെ മേഖല ചെയർമാൻ അനിൽ കുമാർ ആദരിച്ചു.