പൊൻകുന്നം : ജനാധിപത്യ മഹിളാ അസോസിയേഷൻ കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ ജോയിന്റ് സെക്രട്ടറി വി.ഡി.രജികുമാർ, മേഖല സെക്രട്ടറി ഷാക്കി സജീവ്, സതി സുരേന്ദ്രൻ, സോമാ കൈലാസ് തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായി ഉഷാ മധു വട്ടക്കാവുങ്കൽ (പ്രസിഡന്റ്), എം.നളിനി (സെക്രട്ടറി), ഷൈമാ റസാഖ് (ട്രഷറർ), ജ്യോതി മോഹനൻ, സിമി സാജു, കെ.കെ.ശ്യാമള (വൈസ്. പ്രസിഡന്റ്), ജയാ കുഞ്ഞുമോൻ, ജാസ്മിൻ ഷാജഹാൻ, ഗിരിജാ രാജു, സുജാ ഗിരീഷ്, റെഹിയാനത്ത് സക്കീർ (ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.