വൈക്കം : തെക്കെനട സംസ്‌കൃതി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം നടത്തി. നഗരസഭ മുൻ പ്രതിപക്ഷ നേതാവ് എം.ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എസ്. ധനബാലൻ അദ്ധ്യക്ഷത വഹിച്ചു. പി.ജി മനോഹരൻ, ഹരികൃഷണൻ മരോട്ടിക്കൽ, സന്തോഷ് പച്ചയിൽ, എന്നിവർ പ്രസംഗിച്ചു. 75 പിന്നിട്ട വയോജനങ്ങളെ ആദരിക്കലും ഓണക്കോടി വിതരണവും നടത്തി. കുടുംബാംഗങ്ങൾ ചേർന്ന് കലാപരിപാടികളും അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.