കോട്ടയം : സയൻസ് സിറ്റിയുടെ രണ്ടാം ഘട്ട പദ്ധതികൾക്കായി 35 കോടിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് ഉടൻ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുമെന്ന് ജോസ് കെ മാണി എം.പി അറിയിച്ചു. നിലവിലുള്ള മൂന്ന് സയൻസ് ഗ്യാലറികൾക്ക് പുറമെ അത്യധുനികമായ ഏഴു ഗ്യാലറികൾ കൂടി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തും.
സെന്റർ ഫോർ മാനേജ്മന്റ് ഡെവലപ്പ്മെന്റിനെയാണ് റിപ്പോർട്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞ ബഡ്ജറ്റിൽ 30 കോടി ലഭ്യമാക്കിയിട്ടുണ്ടെന്നും അതിൽ 12 കോടിയുടെ പദ്ധതികൾക്ക് അനുമതിയായെന്നും എം.പി അറിയിച്ചു.