കോട്ടയം: ദേശീയ ആയുർവേദദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാതല പരിപാടികൾ ആരംഭിച്ചു. ഇന്ന് രാവിലെ വിളംമ്പരജാഥ കോട്ടയം കളക്ടറേറ്റിൽ നിന്ന് ആരംഭിക്കും. കളക്ടർ ചേതൻ കുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്യും. 10.30ന് മന്ത്രി വി.എൻ. വാസവൻ ആയുർവേദദിന ഉദ്ഘാടനം നിർവഹിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള ജില്ലയിലെ 80 ഓളം സ്ഥാപനങ്ങളിലായി നടക്കും. ആയുർവേദത്തെ ജനകീയമാക്കുന്നത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സുകൾ, ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ, ആയുർവേദ എക്സിബിഷൻ തുടങ്ങി വിവിധ പരിപാടികൾ ജില്ലയിൽ നടക്കുമെന്ന് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.അജിത, ഡോ. ശരണ്യ, ഡോ.ജുവൽ ജോസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു