kobpichacko

കോട്ടയം : തോട്ടയ്ക്കാട് പുളിമൂട്ടിൽ പി.ഐ.ചാക്കോ (100,റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. തോട്ടയ്ക്കാട് മോർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി ട്രസ്റ്റി,സെക്രട്ടറി,സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ, പുളിമൂട്ടിൽ കുടുംബായോഗം പ്രസിഡന്റ്, പുതുപ്പള്ളി അദ്ധ്യാപക അർബൻ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഗുരുനാഥനായിരുന്നു. ഭാര്യ : പരേതയായ എം.ജെ.മറിയാമ്മ (റിട്ട.ഹെഡ്മിസ്ട്രസ്, അയിരൂർ മാന്നാകുഴിയിൽ). മക്കൾ : ഡെയ്സി (റിട്ട.സീനിയർ ഓഡിറ്റ് ഓഫീസർ, ഏജീസ് ഓഫീസ്), കേണൽ ഏബ്രഹാം ജേക്കബ് (റിട്ട.), ബെറ്റ്സി (യു.എസ്.എ), സോമി,ജോണി (പാലി റൂഫ്സ്,പുളിമൂട്ടിൽ എന്റർപ്രൈസസ്), സൂസി (യു.എസ്.എ). മരുമക്കൾ : എൻ.വി.വറുഗീസ് (റിട്ട.ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.എസ്.ഇ.ബി) നാരേകാട്ട് പിറവം, നീന ചക്കോലിൽ തിരുവനന്തപുരം (റിട്ട.ഹെഡ്മിസ്ട്രസ്), ജോയി (യു.എസ്.എ) പുത്തൻ ബംഗ്ലാവിൽ കുമ്പനാട്ട് , പരേതനായ ബാബു പുന്നമണ്ണിൽ കുന്നന്താനം, ലിസി പോഴുവേലിൽ പായിപ്പാട്, ജിജി (യു.എസ്.എ) ചെറുപാലത്തിങ്കൽ വെണ്ണിക്കുളം. സംസ്‌കാരം വെള്ളിയാഴ്ച 3 ന് തോട്ടയ്ക്കാട് മോർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ.