ചങ്ങനാശേരി : എൻ.സി.പി ചങ്ങനാശേരി നിയോജകമണ്ഡലം നേതൃയോഗം അഡ്വ.സതീഷ് തെങ്ങന്താനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എസ് സോമനാഥ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ അഡ്വ.ജ്യോതി മാത്യു, അഡ്വ.ജയപ്രകാശ് നാരായണൻ, ദേവദാസ്, വിനോദ് കുറിച്ചി, രാജൻ മന്ദിരം, അനിയൻ കുഞ്ഞ്, ഷിജു എന്നിവർ പങ്കെടുത്തു.