കോട്ടയം: ജില്ലാ ഇന്ത്യൻ സ്റ്റൈൽ ഗുസ്‌തി അസോസിയേഷനും കോട്ടയം ജിംനാസ്‌റ്റിക്‌സും സംയുക്തമായി നടത്തുന്ന സംസ്ഥാന ഗുസ്‌തി മത്സരവും, പുരുഷ ,വനിതാമത്സരവും 28ന് ഉച്ചകഴിഞ്ഞ് 3ന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടത്തും. കേരളാ കേസരി മത്സരവും നടത്തും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫ്രാൻസീസ് ജോർജ്ജ് എം.പി അദ്ധ്യക്ഷത വഹിക്കും.