നീണ്ടൂർ: എസ്.എൻ.ഡി.പി യോഗം 973ാം നമ്പർ അരുണോദയം ശാഖയിൽ ശതാഭിഷേക കുടുംബസംഗമവും 80ാമത് ശാഖാ വാർഷികവും രവിവാരപാഠശാല ദശവാർഷികവും 28ന് രാവിലെ 9ന് നീണ്ടൂർ ശ്രീനാരായണ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 6.30ന് സർവൈശ്വര്യഹോമമന്ത്രയജ്ഞം, 9.30ന് ശതാഭിഷേക കുടുംബസംഗമവും വാർഷികവും 80ാമത് ശാഖാ വാർഷികവും രവിവാരപാഠശാല ദശവാർഷികവും സമൂഹപ്രാർത്ഥന, ശാഖാ പ്രസിഡന്റ് യു.കെ ഷാജി അദ്ധ്യക്ഷത വഹിക്കും. ഡോ.എം.എം ബഷീർ പ്രഭാഷണം നടത്തും. രവിവാര പാഠശാല കോർഡിനേറ്റർമാർ, മുൻ അദ്ധ്യാപകർ, മികച്ച പഠിതാക്കൾ, മുൻ അദ്ധ്യാപകർ, ശാഖാ ഭാരവാഹികൾ എന്നിവരെ കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ആദരിക്കും. ജലജ സുരേഷ്, പ്രതിഭാ ഷാജു, അഖിൽ പ്രഭകുമാർ, സുരേഷ് നാരായണൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി വി.ടി സുനിൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എ.ഡി ഷാജി നന്ദിയും പറയും. തുടർന്ന് അന്നദാനം.