കോട്ടയം: അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാനതല അവകാശ പ്രഖ്യാപനറാലിയും സമ്മേളനവും 28ന് കോട്ടയത്ത് നടക്കും. പതിനായിരങ്ങൾ പങ്കെടുക്കുന്ന റാലിക്കുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. 28ന് ഉച്ചയ്ക്ക് 2ന് തിരുനക്കര ക്ഷേത്ര മൈതാനിയിൽ നിന്നും പ്രകടനം ആരംഭിക്കും. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഫ്ലാഗ് ഓഫ് ചെയ്യും. മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇൻ ചാർജ് ടി.ജി ഗോപിനാഥൻ അദ്ധ്യക്ഷത വഹിക്കും. വിശ്വകർമ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി നിർവഹിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ് ജിജു പുളിയ്ക്കനല്ലൂർ, സംസ്ഥാന സെക്രട്ടറി എസ്.ശശികുമാർ, സംസ്ഥാന കൗൺസിലർമാരായ എസ്.പ്രസന്ന കുമാർ, ഇ.കെ വിശ്വനാഥൻ, ജില്ലാ സെക്രട്ടറിമാരായ പി.വി രാജേഷ്, കെ.വി വിദ്യാസാഗർ, ടി.അശോകൻ, കെ.കെ അപ്പുക്കുട്ടൻ, മനോജ് സോമൻ എന്നിവർ സംസ്ഥാനസമിതി യോഗത്തിൽ പങ്കെടുത്തു.