പാലാ: കോട്ടയം ജില്ലയിലെ ഗാർഹിക പാചക വാതക വിതരണരംഗത്ത് ഉപഭോക്താക്കൾക്കുളള പരാതികൾക്ക് പരിഹാരം കാണുന്നതിനായി 29ന് വൈകിട്ട് 4.30ന് കോട്ടയം കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ പാചകവാതക അദാലത്ത് നടത്തും. അദാലത്തിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഓയിൽ കമ്പനി അധികൃതർ, ഗ്യാസ് ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത് പരാതികൾക്ക് പരിഹാരം കാണും. എൽ.പി.ജിയുമായി ബന്ധപ്പെട്ട പരാതികൾ 27ന് വൈകിട്ട് 3 മണിവരെ നേരിട്ടും ഇ-മെയിൽ മുഖാന്തിരവും മീനച്ചിൽ താലൂക്ക് സപ്ലൈ ആഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസിലെ 04822212439 എന്ന ഫോൺ നമ്പരിലും ബന്ധപ്പെടാം.