ഏറ്റുമാനൂർ : പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും പ്രഭാഷണപരമ്പരയും 27 മുതൽ ഒക്ടോബർ 2 നടക്കും. ശനിയാഴ്ച വൈകുന്നേരം 6.30ന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ ദീപാരാധന തുടർന്ന് 5ാമത് പ്രഭാഷണ പരമ്പരയ്ക്ക് ക്ഷേത്രം തന്ത്രി ഭദ്രദീപ പ്രകാശനം നടത്തും. അജിതൻ നമ്പൂതിരി ഓണംതുരുത്ത് പ്രഭാഷണം നടത്തും. 28ന് വൈകിട്ട് 7ന് ഡോ.കണ്ണൻ പരമേശ്വരൻ പ്രഭാഷണം നടത്തും.

28ന് വൈകുന്നേരം ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പൂജവെയ്പ്പ്. തുടർന്ന് 7ന് പ്രഭാഷണം. 30ന് വൈകിട്ട് 7 ന് സുനിൽ കുര്യൻ ക്ലാസ് നയിക്കും. ഒക്ടോബർ 1ന് മഹാനവമി ആയുധപൂജ. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. ഒക്ടോബർ 2ന് രാവിലെ 6ന് വിശേഷാൽ പൂജകൾ, 7.30ന് വിജയദശമി, പൂജയെടുപ്പ്, വിദ്യാരംഭം. ക്ഷേത്രചടങ്ങുകൾ മേൽശാന്തി മുട്ടത്തുമന മഹേഷ് ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.