
കോട്ടയം : ജില്ലയിലെ ഹൈസ്‌കൂൾ അദ്ധ്യാപകർക്കായി ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ കമ്മിഷൻ അംഗം കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു.
ഓരോ കുട്ടിയുടെയും കഴിവുകളും പോരായ്മകളും മനസ്സിലാക്കി അവരോട് ഇടപെടാൻ അദ്ധ്യാപകർക്ക് കഴിയണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി ജി. അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.ജെ. ബീന പ്രസംഗിച്ചു. കമ്മിഷൻ അംഗം സിസിലി ജോസഫ്, ദിലീപ് കൈതയ്ക്കൽ എന്നിവർ ക്ലാസെടുത്തു. സൈബർ പൊലീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷ സംബന്ധിച്ച പരിശീലനവും നടന്നു.