കുമരകം : കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ 30 ഒക്ടോബർ 01 ,02 തീയതികളിൽ കുമരകം ഗവ. എച്ച്.എസ്.എസ് യു.പി സ്കൂൾ ഹാളിൽ നവരാത്രി മഹോത്സവം സംഘടിപ്പിക്കും. 30ന് കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി രാവിലെ 9ന് പതാക ഉയർത്തും. 10ന് ആറ്റാമംഗലം പള്ളി വികാരി ഫാ.അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യും. കലാഭവൻ വർക്കിംഗ് പ്രസിഡന്റ് ടി.കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിക്കും. 10.30 മുതൽ കലാമത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 6ന് കോൽക്കളി 6.30ന് സംഗീതസദസ്. രണ്ടാം ദിവസം രാവിലെ10ന് കലാ മത്സരങ്ങൾ നടക്കും വൈകുന്നേരം 5ന് കവിയരങ്ങ്. വൈകുന്നേരം 7ന് നാടൻപാട്ട്. മൂന്നാം ദിവസം രാവിലെ 8.30ന് വിദ്യാരംഭം കുറിക്കും. 10ന് കലാ മത്സരങ്ങൾ.വൈകുന്നേരം 5.30ന് തിരുവാതിര. 6ന് സമാപന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ: കെ ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് മെമ്പർ കെ.വി ബിന്ദു സമ്മാനദാനം നിർവഹിക്കും.