
കാഞ്ഞിരപ്പള്ളി: സി.എം.സി അമലാ പ്രോവിൻസിലെ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് മഠാംഗമായ സിസ്റ്റർ റോസാലിയ (ത്രേസ്യാമ്മ,92) നിര്യാതയായി. കാഞ്ഞിരപ്പള്ളി, പാലമ്പ്ര, നെറ്റിത്തൊഴു, കണ്ണമ്പള്ളി, മണിമല, കൊച്ചുതോളാ, പുളിയൻമല, പുറ്റടി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കരിമ്പനക്കുളം ഏറത്തേടത്ത് പരേതരായ ചെറിയാൻ - ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സിസ്റ്റർ ആനി ഏറത്തേടം സഹോദരിയാണ്. സംസ്‌കാരം നടത്തി.