
ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായി ബാഡ്മിന്റൺ,കബഡി, ഗുസ്തി മത്സരങ്ങൾ നടക്കുന്ന കോട്ടയം നാഗമ്പടത്തെ ഇൻഡോർ സ്റ്റേഡിയത്തിലെ കോർട്ടിന്റെ തറയിലെ തടി പാനൽ തകർന്ന് ഉണ്ടായ കുഴി (ഇടത്ത്) , മഴപെയ്യുമ്പോൾ സ്റ്റേഡിയം ചോരുന്നതിനാൽ ബക്കറ്റ് വച്ചിരിക്കുന്നു (വലത്ത്). ജില്ലാ സ്കൂൾ ഗെയിംസിന്റെ
ഭാഗമായി നിരവധി കായികതാരങ്ങാളാണ് ഇവിടെ എത്തിയിട്ടുള്ളത്. തിരക്കിനടയിൽ കുട്ടികൾക്ക് അപകടം വരുവാൻ എളുപ്പമാണ്. സ്പോർട്‌സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള സ്‌റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയെ കുറിച്ച നിരവധി പരാതികൾ ഉയരുന്നുണ്ടെങ്കിലും അധികൃതർ ഇതൊന്നും കണ്ട മട്ടില്ല.
ഫോട്ടോ : ശ്രീകുമാർ ആലപ്ര