കോട്ടയം: താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ കോട്ടയം ടൗണിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കർ ജംക്ഷനിൽ എത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംഗ്ഷൻ, തിരുവാതുക്കൽ, ഇല്ലിക്കൽ വഴി പോകണം. കുമരകം ഭാഗത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങൾ ഇല്ലിക്കൽ, തിരുവാതുക്കൽ, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംമ്പടം, പുളിമൂട് ജംഗ്ഷൻ വഴി പോകണം.

കുമരകം ഭാഗത്ത് നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇല്ലിക്കൽ ജംഗ്ഷനിൽ നിന്നും തിരുവാതുക്കൽ എത്തി പതിനാറിൽചിറ, സിമന്റ് ജംഗ്ഷൻ വഴി പോകണം.

ചങ്ങനാശേരി ഭാഗത്ത് നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിമന്റ് കവല ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പതിനാറിൽചിറ, തിരുവാതുക്കൽ, ഇല്ലിക്കൽ ജംഗ്ഷൻ വഴി പോകണം.

കുമ്മനം, കല്ലുമട ഭാഗത്ത് നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്ക് പോകണം.