കോട്ടയം: എസ്.എൻ.ഡി.പി യോഗം ചെങ്ങളം വടക്ക് ശാഖയിൽ യൂത്ത്മൂവ്‌മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നവരാത്രി മഹോത്സവം നടക്കും. ലെനിൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ശാരദ മന്ത്രാർച്ചന, വിദ്യാഗോപാലമന്ത്രാർച്ചന, സർവ്വൈശ്വര്യപൂജ എന്നിവ നടക്കുമെന്ന് ഭാരവാഹികളായ ഷാനോ ശശിധർ, സി.ജെ.സതീഷ്, അശ്വിന പ്രതാപൻ എന്നിവർ അറിയിച്ചു. 29ന് വൈകിട്ട് 5.30ന് ഭക്തിഗാനസുധ, 7 ന് പൂജവെയ്പ്. ഒക്ടോബർ 2ന് രാവിലെ 6 ന് നടതുറക്കൽ, 7ന് പൂജയെടുപ്പ്, 8ന് ശാരദമന്ത്രാർച്ചന, വിദ്യാഗോപാലമന്ത്രാർച്ചന, സർവൈശ്വര്യപൂജ.