asha

വൈക്കം : വൈക്കം ബ്ലോക്ക് തല ക്ഷീരകർഷക സംഗമം തലയാഴം എസ്.എൻ.ഡി.പി ഹാളിൽ സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. ക്ഷീരസംഘം വൈസ് ചെയർമാൻ പി. സുഗതൻ, കൺവീനർ വി.സുനിത, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി. ആർ.ശാരദ, പഞ്ചായത്ത് പ്രസിഡന്റുമാരായ രമേഷ്. പി. ദാസ്, കെ. ആർ.ഷൈലകുമാർ, പി.കെ.ആനന്ദവല്ലി, പി.പ്രീതി, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണി, എറണാകുളം മേഖല യൂണി​റ്റ് മെമ്പർ സോണി ഈ​റ്റക്കൽ, ജസീല നവാസ്, രേഷ്മ പ്രവീൺ, തലയാഴം ക്ഷീര കർഷക സംഘം സെക്രട്ടറി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.