തൃക്കോതമംഗലം: തൃക്കോതമംഗലം ഗവ.വി.എച്ച്.എസ്.എസ് സ്‌കൂളിൽ വൊക്കേഷണൽ ടീച്ചർ ഓഫീസ് സെക്രട്ടറിഷിപ്പ് എന്ന തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം. യോഗ്യത: എം.കോം ആൻഡ് ഡിപ്ലോമ ഇന കൊമേർഷ്യൽ പ്രാക്ടീസ് അല്ലെങ്കിൽ എം.കോം ആൻഡ് ടൈപ്പ് റൈറ്റിംഗ് ആൻഡ് ഷോർട് ഹാൻഡ് (ഇംഗ്ലീഷ് ആൻഡ് മലയാളം) അല്ലെങ്കിൽ തത്തുല്യം.