നെടുംകുന്നം : നെടുംകുന്നം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 29 മുതൽ ഒക്ടോ.2 വരെയും ഭാഗവത സപ്താഹ യജ്ഞം ഒക്ടോ. 5 മുതൽ 12 വരെയും നടക്കും. 29 ന് വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, പൂജവയ്പ്പ്, 7.15 ന് കൈകൊട്ടിക്കളി. 30 ന് വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, 7 ന് സംഗീതസദസ്. ഒക്ടോ.1 ന് രാവിലെ 5 ന് വിശേഷാൽ പൂജകൾ, 6.45 ന് തിരുവാതിര, 7.15 ന് നാട്യലയം. ഒക്ടോ.2 ന് രാവിലെ 5 ന് വിശേഷാൽ പൂജകൾ, 7 ന് പൂജയെടുപ്പ്, വിദ്യാരംഭം, സംഗീതാരാധന, വൈകിട്ട് 6.30 ന് ദീപാരാധന, പഞ്ചാരിമേളം. ഒക്ടോ.5 ന് യജ്ഞവേദിയിൽ സ്വാമി ഗരുഡധ്വജാനനന്ദ തീർത്ഥപാദ ദീപപ്രോജ്ജ്വലനം നിർവഹിക്കും. ഭാഗവത മാഹാത്മ്യ പ്രഭാഷണം. 6ന് രാവിലെ 6ന് ഗണപതിഹോമം, 6.30ന് ഭാഗവത സപ്താഹ യജ്ഞാരംഭം, വൈകിട്ട് 6 വരെ ഭാഗവതപാരായണം, പ്രഭാഷണം. 7 ന് രാവിലെ 6 ന് ക്ഷേത്രചടങ്ങുകൾ, ഭാഗവതപാരായണം, പ്രഭാഷണം. 8 ന് ഭാഗവതപാരായണം, പ്രഭാഷണം. 9 ന് ഭാഗവതപാരായണം, പ്രഭാഷണം. 10 ന് ഭാഗവതപാരായണം, പ്രഭാഷണം, വൈകിട്ട് 5 ന് രുഗ്മിണീ സ്വയംവരഘോഷയാത്ര, 7 ന് മഹാസർവ്വൈശ്വര്യപൂജ. 11ന് ഭാഗവതപാരായണം, പ്രഭാഷണം. 12 ന് ഭാഗവതപാരായണം, ഭാഗവത സംഗ്രഹം, അഭവൃഥസ്‌നാനം, തുടർന്ന് അന്നദാനം.