വാഴൂർ : വാഴൂർ ശ്രീനാരായണ ട്രസ്റ്റ് സംയുക്ത വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും കുടുംബസംഗമവും ഇന്ന് വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 2 ന് വാർഷിക പൊതുയോഗത്തിൽ ട്രസ്റ്റ് ചെയർമാൻ പി.എ അനിയൻ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് സെക്രട്ടറി എസ്.സജീവ് റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. തുടർന്ന് തിരഞ്ഞെടുപ്പ്. മാനേജിംഗ് ട്രസ്റ്റി വി.എം ചന്ദ്രശേഖരൻ സ്വാഗതവും , ട്രഷറർ മോഹനൻ പച്ചനാക്കുഴി നന്ദിയും പറയും. വൈകിട്ട് 4 ന് കുടുംബസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സേതുലക്ഷ്മി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പി.എ അനിയൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന്, വിദ്യാഭ്യാസ അവാർഡ് വിതരണവും ആദരിക്കലും. പി.കെ സഹദേവൻ, സി.കെ ബാബു എന്നിവർ ആദരവ് ഏറ്റുവാങ്ങും. സുജാത രാജു, കെ.പി ചന്ദ്രൻ, പി.കെ സഹദേവൻ എന്നിവർ പങ്കെടുക്കും. എസ്.സജീവ് സ്വാഗതവും ആർ.രാഹുൽ നന്ദിയും പറയും. വൈകിട്ട് 5.30 ന് ഗുരുനാരായണ ഭജനാമൃതം, 7.30ന് സ്‌നേഹവിരുന്ന്.