കോട്ടയം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) കോട്ടയം സെൻട്രൽ യൂണിറ്റ് വാർഷിക സമ്മേളനം നടന്നു. സിവിൽ കോൺട്രാക്ടർമാർ വയറിംഗ് തൊഴിൽ ഏറ്റെടുക്കാൻ പാടില്ലെന്ന് പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് എ.എൻ ശശി പതാക ഉയർത്തി. കെ.ഇ.ഡബ്ല്യു.എസ്.എ മുൻ സംസ്ഥാന പ്രസിഡന്റ് എം.കെ രാജപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.എൻ ശശി അദ്ധ്യക്ഷത വഹിച്ചു. ഷിബു മുരളി, എസ്.അഖിലൻ, ആഷ്‌ന എന്നിവർ സുരക്ഷ വിഷയങ്ങൾ സംബന്ധിച്ച് ക്ലാസ് നയിച്ചു. കെ.എസ് ബിജു ക്ലാസിന് നേതൃത്വം നൽകി. ബിനു വർഗീസ് സ്വാഗതം പറഞ്ഞു. പൊതുസമ്മേളനം കെ.ഇ.ഡബ്ല്യു.എസ്.എ ജില്ലാ പ്രസിഡന്റ് ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. എം.എസ് അജേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. തോമസ് ജേക്കബ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ജി.അജിത് കുമാർ സൊസൈറ്റിയുടെ പ്രവർത്തന ആനുകൂല്യ വിശദീകരണം നൽകി. തോമസ് കെ.കുര്യാക്കോസ് ആശംസ പറഞ്ഞു. റെജിമോൻ അലക്‌സാണ്ടർ അനുശോചന പ്രമേയവും പ്രദീപ് എസ്.കുമാർ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. പി.എ ജോർജ് നന്ദി പറഞ്ഞു.