പാലാ: പൈക ശ്രീചാമുണ്ഡേശ്വരീ ക്ഷേത്രത്തിൽ വിജയദശമി ആഘോഷവും വിദ്യാരംഭവും 29 മുതൽ ഒക്‌ടോബർ 2 വരെ നടക്കും. 29 ന് രാവിലെ 6 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം വൈകിട്ട് 6ന് പൂജവയ്പ്, വിശേഷാൽ ദീപാരാധന, ഭഗവൽസേവ, ശ്രീലളിതാ സഹസ്രനാമാർച്ചന. 30ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം വിശേഷാൽ സരസ്വതീപൂജ,വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച,ഭഗവൽസേവ,ഭജന. ഒക്ടോബർ 1ന് രാവിലെ 6 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, സരസ്വതീപൂജ, വിശേഷാൽ പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന, ശ്രീലളിതാ സഹസ്രനാമാർച്ചന. 2ന് രാവിലെ 5.30 മുതൽ അഷ്ടദ്രവ്യസമേതം മഹാഗണപതി ഹോമം, വിശേഷാൽ സരസ്വതീപൂജ, തൂലികാപൂജ, പൂജയെടുപ്പ്, വിദ്യാരംഭം പൂജിച്ച പേനകൾ വിതരണം പാരമ്പര്യ രീതിയിലുള്ള മണലിൽ ഹരിശ്രീ കുറിയ്ക്കൽ മുതലായവ നടക്കും. വിളക്കുമാടം സുനിൽ തന്ത്രിയുടെയും മേൽശാന്തി ശ്രീഅഭിജിത്ത് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. വിദ്യാരംഭത്തിന് ഓണിയപ്പുലത്തില്ലത്ത് സാവിത്രി തമ്പാട്ടി മുഖ്യ ആചാര്യസ്ഥാനം വഹിക്കും.