പാമ്പാടി: എസ്.എൻ.ഡി.പി യോഗം 265ാം നമ്പർ പാമ്പാടി ശാഖയിൽ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ വിജയദശമിദിനമായ ഒക്ടോബർ 2ന് രാവിലെ 9.30 മുതൽ ശിവദർശന മഹാദേവ ക്ഷേത്ര സന്നിധിയിൽ വിദ്യാഗോപാലമന്ത്രാർച്ചന നടക്കും. സജി തന്ത്രി കാർമികത്വം വഹിക്കും. തുടർന്ന് പ്രസാദ് കൂരോപ്പടയുടെ പ്രഭാഷണം.