പള്ളം: എസ്.എൻ.ഡി.പി യോഗം പള്ളം 28 എ ശാഖയിൽ നവരാത്രി മഹോത്സവം ആഘോഷിക്കും. ഇന്ന് വൈകുന്നേരം പൂജവയ്പ്പ്, 30ന് രാവിലെ 6.30ന് മഹാഗണപതിഹോമം, സരസ്വതിപൂജ, വൈകിട്ട് 6ന് വിശേഷാൽപൂജ. ഒക്ടോബർ1ന് രാവിലെ 6.30ന് മഹാഗണപതിഹോമം, സരസ്വതിപൂജ, വൈകിട്ട് 6ന് വിശേഷാൽപൂജ. 2ന് രാവിലെ 6.30ന് മഹാഗണപതിഹോമം, രാവിലെ 9.19 വരെ വിദ്യാരംഭം, തുടർന്ന് ശ്രീവിദ്യാപൂജ.