
പനമറ്റം : വെളിയന്നൂർ ദേശാഭിമാനി വായനശാലയിൽ ജലജന്യരോഗങ്ങൾക്കെതിരെ മാസ് ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തി. പനമറ്റം ഗവ.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ്, ശാസ്ത്രസാഹിത്യപരിഷത്ത് എന്നിവയുമായി ചേർന്നാണ് പരിപാടി നടത്തിയത്. എലിക്കുളം പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസുകളും ക്ലോറിനേഷനിലൂടെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം. പൈക ഗവ.ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ജെയ്സി എം.കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പി.എൻ.ഹരീഷ് ക്ലാസ് നയിച്ചു. വായനശാല സെക്രട്ടറി പി.എസ്.രാജീവ്, പനമറ്റം രാജീവ്, കെ.ആർ.സന്ധ്യ, ഐഷ കബീർ, പി.ജെ.മേരിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.