lpg

വൈക്കം : ജില്ലയിലെ പാചക വാതക വിതരണ രംഗത്ത് ഉപഭോക്താക്കൾക്കുള്ള പരാതികൾക്ക് പരിഹാരം കാണുന്നതിനായി 29 ന് വൈകിട്ട് 4.30 ന് കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അദാലത്തിൽ പൊതുവിതരണ വകുപ്പ് ഉദേൃാഗസ്ഥർ, ഓയിൽ കമ്പനി അധികൃതർ, ഗ്യാസ് ഏജൻസി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഉപഭോക്താക്കൾ ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരം കാണാൻ കഴിയും.
അദാലത്തിൽ പരിഹരിക്കുന്നതിനായി പരാതികൾ 27 ന് വൈകിട്ട് 3 വരെ താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.