പാലാ: വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസും എൻ.ഡി.എ മുന്നണിയും മികച്ച വിജയം നേടി കൂടുതൽ ശക്തി തെളിയിക്കുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്. ജ്യോതിസ് പറഞ്ഞു.
ബി.ഡി.ജെ.എസ് പാലാ നിയോജകമണ്ഡലം നേതൃയോഗവും ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഇട്ടിക്കുന്നേലിനുള്ള സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന കൗൺസിൽ അംഗം അനീഷ് പുല്ലുവേലിൽ, ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മനു പള്ളിക്കത്തോട്, ബി.ഡി.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ബിഡ്സൺ മല്ലികശ്ശേരി മണ്ഡലം കൗൺസിൽ അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.