കിടങ്ങൂർ: ശിവപുരം ശ്രീമഹാദേവക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 6ന് ഭഗവത് സേവ, തുടർന്ന് പൂജവയ്പ്. 30ന് രാവിലെ 7ന് ഉഷ:പൂജ, 7.30ന് ധാര, 8ന് വിശേഷാൽപൂജ, വൈകിട്ട് 6ന് വിശേഷാൽ ഭഗവത്സേവ. ഒക്ടോബർ 1ന് രാവിലെ 7ന് ഉഷ:പൂജ,7.30ന് ധാര,8ന് വിശേഷാൽപൂജ, വൈകിട്ട് 6ന് ഭഗവത്സേവ. 2ന് രാവിലെ 6ന് ഗണപതിഹോമം, 7ന് വിശേഷാൽ സരസ്വതീപൂജ, പൂജയെടുപ്പ്,വിദ്യാരംഭം.7.30ന് ധാര,8ന് വിശേഷാൽ പൂജ.