വെച്ചൂർ: വെച്ചൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷികുട്ടികളുടെ കലാമേള സ്പർശം 2025 ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരനായ19 കാരൻ വിഷ്ണുവിനെ അനുമോദിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ. മണിലാൽ, എസ്.ബീന, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മനോജ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദുമോൾ, ആൻസി തങ്കച്ചൻ, ഗീതാസോമൻ, സ്വപ്ന മനോജ്, പഞ്ചായത്ത് സെക്രട്ടറി പി.അജയകുമാർ, വൈക്കം ശിശുവികസന പദ്ധതി ഓഫീസർ പി. രജനി, സ്‌പെഷ്യൽ സ്‌കൂർ അധ്യാപിക ഗിരിജാകുമാരി, ഐ സി ഡിസി സൂപ്രവൈസർ സി.കെ. സുചിത്ര തുടങ്ങിയവർ പ്രസംഗിച്ചു.