
കോട്ടയം : നൂറു വർഷം പഴക്കമുള്ള മാടപ്പള്ളി ഗവൺമെന്റ് എൽ.പി സ്‌കൂളിൽ പുതിയ ബ്ലോക്കിന്റെ ആദ്യനിലയുടെ നിർമ്മാണം പൂർത്തിയായി. ജോബ് മൈക്കിൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് രണ്ടു ഘട്ടങ്ങളായി പുതിയ കെട്ടിടം പണിയുന്നത്. ആദ്യഘട്ടത്തിൽ പൂർത്തിയായ 388 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള താഴത്തെ നിലയിൽ അഞ്ചു ക്ലാസ് മുറികളാണുള്ളത്. രണ്ടാംഘട്ടമായി താഴത്തെ നിലയിലെ ശൗചാലയ ബ്ലോക്കും മുകൾ നിലയും പൂർത്തിയാക്കുമെന്ന് എം.എൽ.എ പറഞ്ഞു. കഴിഞ്ഞവർഷമമാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയത്.