തലനാട്: എസ്.എൻ.ഡി.പി യോഗം 853ാം നമ്പർ തലനാട് ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും നവീകരണകലശ കൂട്ടായ്മയ്ക്കും തുടക്കമായി. ഇന്ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, 6.50ന് ഉഷപൂജ, 7.30ന് ദേവീഭാഗവതപാരായണം, വൈകുന്നേരം അത്താഴപൂജ. ഒക്ടോബർ1ന് രാവിലെ 7.30ന് ദേവീഭാഗവതപാരായണം. 2ന് രാവിലെ 7.15ന് സരസ്വതീപൂജ, സഹസ്രനാമാർച്ചന, സാരസ്വത മന്ത്രാർച്ചന, പൂജയെടുപ്പ്, വിദ്യാരംഭം, 9ന് വാഹനപൂജ, 10.30ന് ശാഖാ ഓഡിറ്റോറിയത്തിൽ അഷ്ടബന്ധ നവീകരണ കലശകൂട്ടായ്മ. മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് മതിയത്ത് ഉദ്ഘാടനം ചെയ്യും. സോളി ഷാജി അദ്ധ്യക്ഷത വഹിക്കും. എം.ആർ ബിനീഷ് പ്രഭാഷണം നടത്തും.