കോട്ടയം: മദ്യത്തിനും മയക്കുമരുന്നിനും എതിരായി ശക്തവും വ്യാപകവുമായ പ്രചാരണം സംഘടിപ്പിക്കുമെന്ന് ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് ആർ.സലിംകുമാർ പറഞ്ഞു. വൈക്കം നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തിൽ നടന്ന കൺവെൻഷനിൽ നിയോജകമണ്ഡലം പ്രസിഡന്റ് ചിത്രാംഗദൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ പന്തത്തല, ഷിബു മൂലേടം, സി.എൻ വിജയൻ, ഷീല സാജുകുമാർ എന്നിവർ പങ്കെടുത്തു.