ചങ്ങനാശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ 41ാമത് സംസ്ഥാന സമ്മേളനം ചങ്ങനാശേരി സെന്റ് മേരീസ് മെട്രോപൊളിറ്റൽ പള്ളി ഓഡിറ്റോറിയത്തിൽ ഡിസംബർ 17, 18 തീയതികളിൽ നടക്കും. ചങ്ങനാശേരി മുനിസിപ്പൽ ടൗൺഹാളിൽ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ചെയർമാനായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ മണിലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വി മുരളി, ടി.എസ് സലിം, വി.ജെ ലാലി, പി.ജെ ആന്റണി, സി.വി ഗോപി, പി.എച്ച് നാസർ, ബാബു കോയിപ്രം, പി.എൻ നൗഷാദ്, ഗീതാ ശ്രീകുമാർ, തോമസ് അക്കര, അരുൺ ബാബു, മോട്ടി മുല്ലശ്ശേരി, ഇ.എൻ ഹർഷകുമാർ, പി.വി സുരേന്ദ്രൻ, ബി.മോഹനചന്ദ്രൻ, ശ്രീരാമചന്ദ്രൻ, സുജാത രമണൻ, എം.എസ് അലി റാവുത്തർ, പി.ടി തോമസ് എന്നിവർ പങ്കെടുത്തു.