വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള നവമിവിളക്ക് പ്രകാശനം നാളെ
വൈകിട്ട് 6ന് ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ നിർവഹിക്കും. 7ന് കുട്ടനാട് കലാകേന്ദ്രത്തിന്റെ ഭജൻസ്.
ദുർഗ്ഗാഷ്ടമി നാളായ ഇന്ന് സരസ്വതി മണ്ഡപത്തിൽ വിശേഷാൽപൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന, 7ന് നൃത്തനൃത്യങ്ങൾ, വിജയദശമിദിനത്തിൽ രാവിലെ 6ന് സരസ്വതീപൂജ, 7.30ന് പൂജയെടുപ്പ്, വിദ്യാരംഭം.