കോട്ടയം: കേരള ചിക്കൻ വ്യാപാരി സമിതി കോട്ടയം ഈസ്റ്റ് ഏരിയ സമ്മേളനം ഇന്ന് രാവിലെ പത്തിന് കോടിമത സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്യും. കച്ചവടക്കാർക്ക് ഭക്ഷ്യസുരക്ഷ സംബന്ധിച്ച് പരിശീലനം നൽകും. ഭക്ഷ്യസുരക്ഷാ ലൈസൻസും നൽകും.