കൊല്ലപ്പള്ളി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കടനാട് യൂണിറ്റിന്റെ കുടുംബമേള നടന്നു. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി മെമ്പർ എ.എം മാത്യു അരീയ്ക്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.കെ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ലാലി സണ്ണി ആശംസ പറഞ്ഞു. അന്തീനാട് ജോസ് മുഖ്യപ്രഭാഷണം നടത്തി. എം.എം അനിരുദ്ധനെ ആദരിച്ചു. ജോർജ് ജോസഫ് സ്വാഗതവും വി.എൻ ലളിതാംബിക നന്ദിയും പറഞ്ഞു.