കുറവിലങ്ങാട്: ഗുരുധർമ്മ പ്രചരണസഭ കടുത്തുരുത്തി നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര സമിതി ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി കുര്യം അദ്ധ്യക്ഷത വഹിച്ചു. കാളികാവ് ശശികുമാർ, സരള രാഘവൻ, ഡോ.സതീഷ് ബാബു, ഷിബു മൂലേടം എന്നിവർ പ്രസംഗിച്ചു. എം.എൻ കുട്ടപ്പൻ ഞീഴൂർ, പൊന്നമ്മ പറച്ചാലിൽ, കാളികാവ് ശശികുമാർ, ബിബിൻ വാസു, എ.കെ.മാധവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഫോട്ടോ :ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണ സഭ കടുത്തുരുത്തി മണ്ഡലം പ്രവർത്തകസമ്മേളനം കേന്ദ്ര സമിതി ചീഫ് കോഓർഡിനേറ്റർ സത്യൻ പന്തത്തല ഉദ്ഘാടനം ചെയ്യുന്നു. കാളികാവ് ശശികുമാർ, സരള രാഘവൻ, സജി കുര്യം , ഡോ. സതീഷ് ബാബു, ഷിബു മൂലേടം എന്നിവർ സമീപം.