പാലാ: പുലർച്ചെ പാലായിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പാലാ ഡിപ്പോയിൽ നിന്നും പുതിയ സർവീസ് ആരംഭിച്ചു. അതിരാവിലെ 2.50നാണ് സർവീസ്. തിരുവനന്തപുരം ഭാഗത്തേക്കുള്ള നിരവധി യാത്രക്കാർക്ക് ഇത് ഉപകാരപ്രദമാകും. 8ന് മുൻപ് തിരുവനന്തപുരത്ത് എത്താം. പുലർച്ചെ കോട്ടയത്തേയ്ക്കുള്ള ആദ്യ സർവീസ് കൂടിയാണിത്. ട്രെയിൻ യാത്രയെ ആശ്രയിക്കുന്നവർക്കും പ്രയോജനപ്പെടും. തിരുവനന്തപുരത്ത് നിന്നും 9.25ന് തിരികെപോരും.