കുമരകം : കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ ഗവ.എച്ച്.എസ്.എസ് യു.പി സ്കൂൾ ഹാളിൽ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവം ആറ്റാമംഗലം പള്ളി വികാരി ഫാ.അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. കലാഭവൻ വർക്കിംഗ് റ്റി.കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ പി.കെ മനോഹരൻ, കലാഭവൻ ഭാരവാഹികളായ പി.വി പ്രസേനൻ, സാൽവിൻ കൊടിയന്ത്ര, അമ്മാൾ സാജുലാൽ എന്നിവർ സംസാരിച്ചു. കലാഭവൻ പ്രസിഡന്റ് എം. എൻ ഗോപാലൻ ശാന്തി പതാക ഉയർത്തി.