മണർകാട്: പുതുപ്പള്ളി സൗഹൃദ വേദിയുടെയും നാലുമണിക്കാറ്റ് സമിതിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് മണർകാട് നാലുമണിക്കാറ്റിൽ വയോജന ദിനാഘോഷവും ഗാനസന്ധ്യയും നടക്കും. സൗഹൃദ വേദി പ്രസിഡന്റ് കോട്ടയം ബസേലിയസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ ഡോ. കെ.പി ജോയി അദ്ധ്യക്ഷത വഹിക്കുന്ന യോഗം മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു ഉദ്ഘാടനം ചെയ്യും. വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് ഡയറക്ടർ ഡോ.പുന്നൻ കുര്യൻ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജീവ് പ്രവീൺ, സിന്ധു അനിൽ കുമാർ,​മഹാത്മാഗാന്ധി യൂണി വേഴ്സിറ്റി പബ്ലിക്കേഷൻ വിഭാഗം മുൻ ഡയറക്ടർ കുര്യൻ തോമസ് കരിമ്പനത്തറ തുടങ്ങിയവർ പ്രസംഗിക്കും.

നാടൻ വിഭവങ്ങൾ ആസ്വദിച്ചു കൊണ്ടുള്ള വയോജനങ്ങളുടെ അനുഭവങ്ങളുടെ പങ്കുവയ്ക്കലും സൗഹൃദവേദി പാട്ടുകൂട്ടത്തിന്റെ ഗാന വിരുന്നും ഒത്തുചേരലിനെ ഹൃദ്യമാക്കുമെന്ന് സമതിക്കു വേണ്ടി സെക്രട്ടറി ഋഷിരാജൻ, എം.ആർ ഗോപാലകൃഷ്ണപിള്ള എന്നിവർ അറിയിച്ചു