s

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ തുടർച്ചയായ മൂന്നാം ജയം നേടി പോയിന്റ് ടേബിളിൽ ഒന്നാമതെത്തി റയൽ മാഡ്രിഡ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ റയൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മയ്യോർക്കയെ കീഴടക്കി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു രണ്ട് ഗോളുക തിരിച്ചടിച്ച് റയലിന്റെ ജയം. മത്സരത്തിലെ മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

18-ാം മിനിട്ടിൽ വേദത്തി മുറിക്വിയിലൂടെ മയ്യോർക്ക റയലിനെ ഞെട്ടിച്ച് ലീഡെടുത്തു. എന്നാൽ 37-ാം മിനിട്ടിൽ ആർ‌ഡ ഗുലേറും തൊട്ടടുത്ത നിമിഷം വിനീഷ്യസ് ജൂനിയറും നേടിയ ഗോളുകളിലൂടെ റയൽ ജയമുറപ്പിക്കുകയായിരുന്നു. കിലിയൻ എംബാപ്പെ രണ്ട് തവണ മയ്യോർക്കയുടെ വലകുലുക്കിയെങ്കിലും രണ്ടും ഓഫ് സൈഡായിരുന്നു. ഗുലാറിന്റെ മറ്റൊരു ഗോൾ ശ്രമം തടഞ്ഞ് ഹാൻഡ്ബോൾ വിധിക്കപ്പെട്ടു. മൂന്ന്മത്സരങ്ങളും ജയിച്ച റയലിന് 9 പോയിന്റുണ്ട്.

പുതിയ സീസണിന്റെ തുടക്കത്തിൽ പതറുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് അലാവ്‌സിനെതിരെ 1-1ന്റെ സമനിലയിൽ കുരുങ്ങി.